Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plant Issue

Kollam

കൊ​ട്ടി​യം ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് വി​ഷ​യം: മു​ഖ്യ​മ​ന്ത്രി​ അ​ടി​യ​ന്തരമായി ഇ​ട​പെ​ട്ടു

കൊ​ട്ടി​യം : കൊ​ട്ടി​യം​ ചൂ​ര​ൽ പൊ​യ്ക​യി​ലെ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് ഓ​ക്സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യ്ക്കും ആ​രോ​ഗ്യ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ നടത്തി യത് ജ​ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ നൽകുന്നു.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​ദേ​ശ​ത്തെ വ​യോ​ജ​ന​ങ്ങ​ൾ, വൃ​ദ്ധ​സ​ദ​ന ഭാ​ര​വാ​ഹി​ക​ൾ, സ​മീ​പ സ്കൂ​ളു​ക​ളി​ലെ പി​ടിഎ പ്ര​തി​നി​ധി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, റൈ​സിം​ഗ് കൊ​ട്ടി​യം ഭാ​ര​വാ​ഹി​ക​ൾ, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്റ്റ് ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന മു​പ്പ​തോ​ളം അം​ഗ സം​ഘം തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ൽ എ​ത്തി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചു.

സ്കൂ​ളി​ലെ 1200ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ, പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള പു​ക​യും ദു​ർ​ഗ​ന്ധ​വും മൂ​ലം കു​ട്ടി​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും രോ​ഗി​ക​ൾ​ക്കും നേ​രി​ടേ​ണ്ടി വ​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഭ​വി​ക്കു​ന്ന ത​ട​സ​ങ്ങ​ൾ എ​ന്നി​വ സം​ഘാം​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ മു​ഖ്യ​മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേശം ന​ൽ​കു​ക​യും ചെ​യ്ത​താ​യി പ്ര​തി​നി​ധി സം​ഘം അ​റി​യി​ച്ചു.
കു​ട്ടി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യും പ​രി​സ്ഥി​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​റി​യി​ച്ചു.


മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും ര​ക്ഷി​താ​ക്ക​ളും.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് ജ​ന​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ന്ന​ത്.

 

Latest News

Corehub Up